2008, ഡിസംബർ 7, ഞായറാഴ്‌ച

മനോഹരമായ ഗോവന്‍ ബീച്ച് കാഴ്ചകള്‍.

കമിതാക്കളുടെയും നവ ദമ്പതിമാരുടെയും പറുദീസ..ഗോവന്‍ ബീച്ചിലെ വൈകുന്നേരം (in loving memmory ഓഫ് resheed)
കടല്‍ കാല്‍ക്കീഴില്‍
കടല്‍ പറവകള്‍

പൂരക്കാഴ്ച
നിറങ്ങളുടെ ഗോവ
സിനിമയോട് ചേര്‍ന്നാണ്‌ ഗോവ ചരിത്രം സുക്ഷിക്കുന്നത്..ഇതു രന്ഗീലയിലെ ആടുന്ന പാറ

സഞ്ചാരികളെ കാത്തു.. എന്ന് പറയാം
ഡോള്‍ഫിന്‍ ചാട്ടം .. അക്വട കോട്ടയിലേക്ക് പോകും വഴി 200 ബോടിന് കൊടുത്തു അഴിമുകം വരെ പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ കാണാവുന്ന കാഴ്ച


വേട്ടക്കിറങ്ങും മുന്പ് ..മനു




ഗോവയിലെ അന്ച്ചുന ബീച്ചില്‍

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ചില ഗോവന്‍ കാഴ്ചകള്‍..3

തിരക്ക്..
പടം പിടുത്തക്കാര്‍ ..2


രേവതി











ടിവി ചന്ദ്രന്‍, സി വി ബാലകൃഷ്ണന്‍


























2008, നവംബർ 30, ഞായറാഴ്‌ച

ചില ഗോവന്‍ കാഴ്ചകള്‍ ..3

തകര്‍പ്പന്‍ കച്ചവടം

മുംബൈ ആക്രമണത്തിനു ശേഷം







ഷാനവാസ്, ഷാജി
പടം പിടുത്തക്കാര്‍









2008, നവംബർ 28, വെള്ളിയാഴ്‌ച

ചില ഗോവന്‍ കാഴ്ചകള്‍..2

വൈകിട്ട് ഇവിടെ പെരുന്നാള്‍ തിരക്കാണ്
ഇനോക്സ് തീയറ്റര്‍ കോമ്പ്ലെക്സ് ..ഗോവന്‍ ഫെസ്റ്റ് ഇവിടെ..

അടുത്ത സിനിമയിലേക്ക്


അടുത്ത സിനിമയ്ക്കു വേണ്ടിയോ കാത്തിരിപ്പ് ...

ഈ നാടുകാരനെ അല്ല



ഗോവ ഇപ്പോള്‍ സിനിമ ലഹരിയില്‍ ....




ചില ഗോവന്‍ കാഴ്ചകള്‍

ഗോവന്‍ മാര്ക്കറ്റ്..പച്ചക്കറികളുടെയും പറുദീസാ.. വില ജാസ്തി
ക്ലീന്‍ ആന്‍ഡ് പെര്‍ഫെക്റ്റ്

മാല്‍ഗോവാ ?


പപ്പായക്ക്‌ വന്‍ ഡിമാണ്ട്



രണ്ടെണ്ണം അടിച്ചാല്‍ ഇങ്ങനെയാണ്




ഗോവക്കാരന്‍ അല്ല നമ്മുടെ സണ്ണി ചേട്ടന്‍ ആണ്






മാന്ണ്ടോവി പുഴ..

2008, സെപ്റ്റംബർ 13, ശനിയാഴ്‌ച

ഇതു ആഗ്രയിലെ സാധാരണ കാഴ്ച ആഗ്രയില് താജ് കാണാന് പോയപ്പോള് കണ്ടത്. ബാറ്ററി ബസില് ആണ് ടാജിലേക്ക് പോകേണ്ടത്. ഒട്ടകം വലിക്കുന്ന ഇതുപോലത്തെ വണ്ടിയും ഒരുപാടു.
മറ്റു ചില ദില്ലി കാഴ്ചകള് കൂടി. താജ് കാണണ്ടേ

2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ആഗ്ര കോട്ട


ഒരുപാടു ചരിത്രം ഉറങ്ങുന്ന ആഗ്ര കോട്ട. സികന്തര് ലോധി പണിത ഇഷ്ടിക കോട്ട ചുവന്ന മാര്ബിള് കൊട്ടരമാക്കിയത് അക്ബര്. മുഗള് ചരിത്രത്തില് ആഗ്ര കോട്ടയുടെ സ്ഥാനം വലുത്. ഇവിടെ ഹുംയുന്, അക്ബര്, ജഹന്ഗിര്, ഷാജഹാന്, ഒടുവില് ഔരന്ഗസിബ് എന്നി ചക്രവര്ത്തിമാര് വാണു.
സികന്തര് ലോടിക്ക് ശേഷം വന്ന ഇബ്രാഹിം ലോധിയില് നിന്നാണ് മുഗളന്മാര് കോട്ട പിടിച്ചത്. ആദ്യം ബാബര്. പിന്നെ മകന് ഹുംയുന്. ഹുംയൂനിനെ 1530 ല് ഷേര്ഷ തോല്പ്പിച്ച്. മുഗലര് അഞ്ചു വര്ഷ ശേഷം അക്ബരിലൂടെ തിരിച്ചു വന്നു. കോട്ട പുതുക്കി പണിയാന് തീരുമാനിച്ചു. 4000 പണിക്കര് 8 വര്ഷം വിശ്രമമില്ലാതെ പണിതു ആഗ്ര കോട്ടയെ ചുവപ്പ് കൊട്ടരമാക്കി. കോട്ടയുടെ മതിലിനു 70 അടി ഉയരമുണ്ട്. നാല് ഗോപുരവും. ഒന്നു യമുനയിലേക്ക് തുറക്കുന്നു. 500 കെട്ടിടങ്ങള് ഉണ്ടായിരുന്നതില് പലതും ഷാജഹാന് പൊളിച്ചു, വെള്ള മാര്ബിള് മസ്ജിത് പണിയാന്.
1603 ല് ഷാജഹാനെ മകന് ഔരങ്ങസീബ് ഉപരോതിച്ചു. യമുനയിലെ വെള്ളം കോട്ടയിലേക്ക് നല്കാതെ. കിണര് വെള്ളം കുടിക്കാത്ത ഷാജഹാന് കീഴടങ്ങി. 8 വര്ഷം മകന്റെ തടവില്. ഔരങ്ങസീബിന്റെ കാലത്തു കോട്ടക്ക് പ്രൌഡി പോയി. 1707 ഔരങ്ങസീബ് മരിച്ചു. പിന്നെ കോട്ടക്കായി മറാത്ത- ജാട്ട് യുദ്ധം. 1803 ല് ബ്രിട്ടീഷുകാര് കോട്ട പിടിച്ചു.
ആഗ്ര കോട്ട ഇപ്പോള് unasco world heritage ആണ്.
vere delhi kazhchakal

2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

താജ് മഹാ അത്ഭുതം

താജ് മഹാ അത്ഭുതം തന്നെ. ദില്ലിയിലും പരിസരത്തും കൊടും തണുപ്പ് ഉണ്ടായ കഴിഞ്ഞ ജനുവരി യിലാണ് താജ് കണ്ടത്. മഞ്ഞില് പൊതിഞ്ഞു അങ്ങനെ.. മറ്റേതോ ലോകത്ത് എത്തിയ പോലെ.
താജ് യമുനയുടെ വലത്തേ കരയിലാണ്. ഇവിടെ യമുനാ വെട്ടിത്തിരിഞ്ഞ് കിഴക്കോട്ട് ഒഴുകുന്നു. പതിനേഴു വര്ഷം എടുത്താണ് താജ് പണിതത്. 1648 ഇല്പൂര്ത്തിയായി.
അക്ബറിന്റെ ചെറു മകന് ഖുറം എന്ന ഷാജഹാന്റെ ഭാര്യ അര്ജമത് ബാനോ ബീഗം എന്ന മുംതാസ് ഖാനെ 1612 ലാണ് വിവാഹം കഴിച്ചത്. 1631 ല് പതിനാലാമത്തെ പ്രസവത്തില് മുംതാസ് മരിച്ചു. 38 വയസില്. ഭാര്യയുടെ സ്മാരകം പണിയാന് തെരഞ്ഞെടുത്തത് സുന്ദരമായ ഈ സ്ഥലം. മധ്യ ഏഷ്യയില് നിന്നും ഇറാനില് നിന്നും പണിക്കാരെ കൊണ്ടുവന്നു.
ബ്രിട്ടീഷ് ഭരണ കാലത്ത് ടാജിന്റെ സ്വര്ണ കലസം മാറ്റി. വൈസ്രോയ് വില്യം ബെന്റിംഗ് ടാജിന്റെ മാര്ബിള് വില കണക്കാക്കി ലേലത്തിന് വച്ചതും ചരിത്രം.

ടാജിലേക്ക് ഒട്ടകവണ്ടി

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

എന്റെ ദില്ലി യാത്ര

ദില്ലി കാഴ്ച
ചിത്രം എപ്പടി. ഈയുള്ളവന് പിടിച്ചതാണ്. ദില്ലിയില്. ദില്ലിയുടെ വേറെയും ചില ചിത്രങ്ങളുണ്ട്. ചിത്രം ആഗ്ര കോട്ടയില് നിന്നാണ്. നല്ല തണുത്തവെളുപ്പാന് കാലത്തു വെയിലിന്റെ ഒരു കീറില് സുഖിച്ചു ഇരിക്കുകയാണ് ഇയാള്. സത്യത്തില് കയ്യില്ഒരു സിഗാര് ഉണ്ടായിരുന്നെന്കില് എന്ന് ഓര്ത്തു. ഇല്ലെങ്കില് പോലും മൊത്തം ലുക്ക് കൊള്ളാമെന്ന്തോന്നി. അത് ഇങ്ങനെ ആയി.
ദില്ലി പടങ്ങള് കുറേശെ ഇടാം. നഗരം, താജ്, കുത്തബ്മിനാര്, ആഗ്ര, ജൈപൂര് അത്രയോകെ ഉള്ളൂ.

2008, ജൂലൈ 31, വ്യാഴാഴ്‌ച

സെക്കന്റ് ഷോ



നമ്മുടെ പ്രിയപ്പെട്ട സിനിമ സംവിധായകര് പോയി സെക്കന്റ് ഷോ കാണട്ടെ ...

പുതിയ തലമുറ സിനിമ എന്നായിരുന്നു അതിന്റെ പേരു. മാക്ട \വിനയന് തര്ക്ക കാലത്ത് നല്ലപോലെ ഡയലോഗ് വിട്ട സംവിധയകനയതിനലാണ് കാണാന് പോയത്. കമ്പ്യൂട്ടര്, ഇ മെയില് എന്നൊക്കെ പറഞ്ഞാല് മോഡേണ് ആകുമോ. എന്നാണ് കമല് എന്ന സംവിധായകന്റെ ധാരണ. സോഫ്റ്റ്വെയര് ഫീല്ഡില് പണിയെടുക്കുന്നവരെല്ലാം കുറെ പണം കിട്ടുന്നതുകൊണ്ട് സന്തുഷ്ടരനെന്നാണോ. യുവാക്കളെല്ലാം നിങ്ങള് പറയുന്ന വളിച്ച തമാശ കേട്ട് പൊട്ടിചിരിക്കുകയനെന്നു കരുതുന്നുണ്ടോ. കമല്ജി..നിങ്ങള് കാമ്പസ് സിനിമകള് മതിയാക്കിയതെന്താ. ആ സൈസ് ഓടുന്നില്ല അല്ലേ. എന്താ കാരണം. പറയാം.
സമയം കിട്ടുമ്പോള് നിങ്ങളുടെ സിനിമയുടെ സെക്കന്റ് ഷോ പോയികാണുക. ടിക്കറ്റ് കൊടുക്കുന്നതിനു മണികൂര് മുന്പേ പോകണ്ട. സിനിമ തുടങ്ങിയിടു തീയെടറില് കയറിയാ മതി. മുകളിലോട്ട് കയറല്ലേ. താഴെ ഒന്നാം ക്ലാസില് മതി. കള്ളുകുടിയന്മാര് ഉണ്ടാകും. കമലിന്റെ സിനിമയില് കാണുന്ന സൈസ് അല്ല. തനി നാടന് പര്ടീസ്. പണികഴിഞ്ഞു മേല്കഴച്ചിട്ടു രണ്ടു ഗ്ലാസ് അടിച്ചവര്. മിന്നമിന്നികൂട്ടത്തിലെ ചില melodramakal കണ്ടപ്പോള് അവര് കൂവിവിളിക്കുകയായിരുന്നു. ബോറന് സെന്റിമെന്റ്സ് scenukal അവര് വാവിട്ടു ചിരിച്ചു ആസ്വതിച്ചു. നിങ്ങള് പറ്റിക്കുന്ന പൊയന്റ്സെല്ലാം അവര്ക്കറിയാം. ചിലര് മുന്കൂടി കഥ പ്രെവചിക്കുന്നുന്ദയിരുന്നു . അച്ചട്ടായി.
സത്യത്തില് രണ്ടെണ്ണം അടിക്കാതെ പോയതില് സങ്കടം തോന്നി.
നിങ്ങള് ലോകത്തെ ഒന്നാം ക്ലാസ്സ് സിനിമ പിടുതക്കരനല്ലോ. ഊച്ചാളി മംഗലശ്ശേരി നീലകണ്ടാനും മാടമ്പി യുമോക്കെയനല്ലോ നിങ്ങളുടെ ലോകോത്തര ക്ലാസ്സിക്കുകള്.
സുരക്ഷയെകരുതിയുള്ള മുന്നറിയിപ്പ് : കമല്ജി..ചിത്രം തീരുംമുമ്പെ തീയറ്റര് വിടുമല്ലോ.