2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

താജ് മഹാ അത്ഭുതം

താജ് മഹാ അത്ഭുതം തന്നെ. ദില്ലിയിലും പരിസരത്തും കൊടും തണുപ്പ് ഉണ്ടായ കഴിഞ്ഞ ജനുവരി യിലാണ് താജ് കണ്ടത്. മഞ്ഞില് പൊതിഞ്ഞു അങ്ങനെ.. മറ്റേതോ ലോകത്ത് എത്തിയ പോലെ.
താജ് യമുനയുടെ വലത്തേ കരയിലാണ്. ഇവിടെ യമുനാ വെട്ടിത്തിരിഞ്ഞ് കിഴക്കോട്ട് ഒഴുകുന്നു. പതിനേഴു വര്ഷം എടുത്താണ് താജ് പണിതത്. 1648 ഇല്പൂര്ത്തിയായി.
അക്ബറിന്റെ ചെറു മകന് ഖുറം എന്ന ഷാജഹാന്റെ ഭാര്യ അര്ജമത് ബാനോ ബീഗം എന്ന മുംതാസ് ഖാനെ 1612 ലാണ് വിവാഹം കഴിച്ചത്. 1631 ല് പതിനാലാമത്തെ പ്രസവത്തില് മുംതാസ് മരിച്ചു. 38 വയസില്. ഭാര്യയുടെ സ്മാരകം പണിയാന് തെരഞ്ഞെടുത്തത് സുന്ദരമായ ഈ സ്ഥലം. മധ്യ ഏഷ്യയില് നിന്നും ഇറാനില് നിന്നും പണിക്കാരെ കൊണ്ടുവന്നു.
ബ്രിട്ടീഷ് ഭരണ കാലത്ത് ടാജിന്റെ സ്വര്ണ കലസം മാറ്റി. വൈസ്രോയ് വില്യം ബെന്റിംഗ് ടാജിന്റെ മാര്ബിള് വില കണക്കാക്കി ലേലത്തിന് വച്ചതും ചരിത്രം.

ടാജിലേക്ക് ഒട്ടകവണ്ടി

അഭിപ്രായങ്ങളൊന്നുമില്ല: