2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ആഗ്ര കോട്ട


ഒരുപാടു ചരിത്രം ഉറങ്ങുന്ന ആഗ്ര കോട്ട. സികന്തര് ലോധി പണിത ഇഷ്ടിക കോട്ട ചുവന്ന മാര്ബിള് കൊട്ടരമാക്കിയത് അക്ബര്. മുഗള് ചരിത്രത്തില് ആഗ്ര കോട്ടയുടെ സ്ഥാനം വലുത്. ഇവിടെ ഹുംയുന്, അക്ബര്, ജഹന്ഗിര്, ഷാജഹാന്, ഒടുവില് ഔരന്ഗസിബ് എന്നി ചക്രവര്ത്തിമാര് വാണു.
സികന്തര് ലോടിക്ക് ശേഷം വന്ന ഇബ്രാഹിം ലോധിയില് നിന്നാണ് മുഗളന്മാര് കോട്ട പിടിച്ചത്. ആദ്യം ബാബര്. പിന്നെ മകന് ഹുംയുന്. ഹുംയൂനിനെ 1530 ല് ഷേര്ഷ തോല്പ്പിച്ച്. മുഗലര് അഞ്ചു വര്ഷ ശേഷം അക്ബരിലൂടെ തിരിച്ചു വന്നു. കോട്ട പുതുക്കി പണിയാന് തീരുമാനിച്ചു. 4000 പണിക്കര് 8 വര്ഷം വിശ്രമമില്ലാതെ പണിതു ആഗ്ര കോട്ടയെ ചുവപ്പ് കൊട്ടരമാക്കി. കോട്ടയുടെ മതിലിനു 70 അടി ഉയരമുണ്ട്. നാല് ഗോപുരവും. ഒന്നു യമുനയിലേക്ക് തുറക്കുന്നു. 500 കെട്ടിടങ്ങള് ഉണ്ടായിരുന്നതില് പലതും ഷാജഹാന് പൊളിച്ചു, വെള്ള മാര്ബിള് മസ്ജിത് പണിയാന്.
1603 ല് ഷാജഹാനെ മകന് ഔരങ്ങസീബ് ഉപരോതിച്ചു. യമുനയിലെ വെള്ളം കോട്ടയിലേക്ക് നല്കാതെ. കിണര് വെള്ളം കുടിക്കാത്ത ഷാജഹാന് കീഴടങ്ങി. 8 വര്ഷം മകന്റെ തടവില്. ഔരങ്ങസീബിന്റെ കാലത്തു കോട്ടക്ക് പ്രൌഡി പോയി. 1707 ഔരങ്ങസീബ് മരിച്ചു. പിന്നെ കോട്ടക്കായി മറാത്ത- ജാട്ട് യുദ്ധം. 1803 ല് ബ്രിട്ടീഷുകാര് കോട്ട പിടിച്ചു.
ആഗ്ര കോട്ട ഇപ്പോള് unasco world heritage ആണ്.
vere delhi kazhchakal

അഭിപ്രായങ്ങളൊന്നുമില്ല: